ടീമുകൾ ഗോളടിക്കും, കസ്റ്റമർക്ക് ഓഫർ കിട്ടും; ലോകകപ്പ് ആവേശത്തിൽ സപ്ലൈകോയുടെ 'സൂപ്പർ സിക്സർ'!
ഷീബ വിജയൻ
ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കും ഫുട്ബോൾ ആരാധകർക്കുമായി 'സപ്ലൈകോ സോക്കർ ഇലവൻ' എന്ന പേരിൽ സപ്ലൈകോ പ്രത്യേക ഓഫർ പദ്ധതി പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ ആരംഭിക്കുന്ന പദ്ധതിയിൽ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് വിലക്കിഴിവ് നൽകുന്നത്. മത്സരങ്ങളിൽ ടീമുകൾ നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനമായിരിക്കും ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന വിലക്കിഴിവ്. ഈ ആനുകൂല്യം ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നത് വരെ മാത്രമായിരിക്കും ലഭ്യമാകുക. ബ്രസീൽ, അർജന്റീന, ജർമ്മനി ഉൾപ്പെടെയുള്ള 11 ടീമുകളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്പെയിനിന് പുട്ടുപൊടിയും അർജന്റീനയ്ക്ക് പായസം മിക്സും നെതർലാൻഡ്സിന് സാമ്പാർപ്പൊടിയും എന്നിങ്ങനെയാണ് ഉൽപ്പന്നങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
saadsdsdsa

