സത്യം ഇല്ലാതാകുന്നില്ല; മോദി സർക്കാർ എല്ലാ മേഖലകളിലും പരാജയമെന്ന് മല്ലികാർജുൻ ഖാർഗെ
ഷീബ വിജയൻ
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ 12 വർഷത്തിനിടയിൽ മോദി സർക്കാർ വെറും മുദ്രാവാക്യങ്ങൾ മുഴക്കുകയല്ലാതെ രാജ്യത്തിനായി മറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെയും രണ്ടാമത് വന്ന ഇന്ദിരാഗാന്ധിയുടെയും ചരിത്രത്തെ വക്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മോദി സർക്കാർ എല്ലാ മേഖലകളിലും പരാജയമാണെന്നും നിലവിൽ ഇവന്റ് മാനേജ്‌മെന്റും കെട്ടിച്ചമച്ച കഥകളും മാത്രമാണ് ഈ സർക്കാരിന്റെ കൈമുതലായുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
qwswadadsads

