"അഴിമതിക്കാരനായ മന്ത്രി വന്നാൽ പണി കിട്ടുക സത്യസന്ധർക്ക്!" തുറന്നടിച്ച് മുൻ ഡിജിപി എ. ഹേമചന്ദ്രൻ


ഷീബ വിജയൻ

ഒരു വകുപ്പിൽ ചുമതലക്കാരനായ മന്ത്രി അഴിമതിക്കാരനാണെങ്കിൽ ആ വകുപ്പിലെ സത്യസന്ധരായ ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്ന് മുൻ ഡിജിപി എ. ഹേമചന്ദ്രൻ വ്യക്തമാക്കി. തന്റെ പുതിയ പുസ്തകമായ ‘അധികാരത്തിന്റെ വഴി, അനീതിയുടെയും’ എന്ന കൃതിയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. കല്ലട അഴിമതിക്കേസ് അന്വേഷണവുമായി മുന്നോട്ടുപോയപ്പോൾ ഇക്കാര്യം വ്യക്തമായതായും അദ്ദേഹം പറഞ്ഞു. സർവീസിൽ ഗുരുതര സ്വഭാവദൂഷ്യങ്ങൾ കാണിച്ച പല ഉദ്യോഗസ്ഥരും കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളിലെ വാഗ്വിലാസം കൊണ്ട് ഐപിഎസ് നേടി ഉയർന്ന തസ്തികകളിൽ എത്തിയതായും അദ്ദേഹം വിമർശിച്ചു. മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്.

article-image

dssddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed