ഇഡി സമൻസിൽ അവധി ആവശ്യപ്പെട്ട് ടി. വീണ; കാരണം ആരോഗ്യപ്രശ്നങ്ങൾ
ഷീബ വിജയൻ
മാസപ്പടി കേസിൽ കൊച്ചിയിലെ ഇഡി ഓഫീസിൽ വെള്ളിയാഴ്ച നേരിട്ട് ഹാജരാകാൻ നോട്ടീസ് ലഭിച്ച എക്സാലോജിക് കമ്പനി ഉടമയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി. വീണ അവധി ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ ഇമെയിൽ വഴി അയച്ച കത്തിലാണ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ ഇളവ് തേടിയത്. ആവശ്യമായ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ അപേക്ഷയിൽ ഇഡിയുടെ നിലപാട് ഉടൻ പുറത്തുവരും. കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. മുഖ്യമന്ത്രിയുടെ വീട്ടിലടക്കം നടത്തിയ പരിശോധനകളിൽ ലഭിച്ച തെളിവുകൾ മുൻനിർത്തിയാണ് ചോദ്യം ചെയ്യൽ നടപടികൾ പുരോഗമിക്കുന്നത്.
asddsadsa

