എഥനോൾ മിശ്രിത പെട്രോളിന് എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം; ലക്ഷ്യം ബയോഫ്യൂവൽ പ്രോത്സാഹനം


ഷീബ വിജയൻ

രാജ്യത്ത് ബയോഫ്യൂവൽ പദ്ധതികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഉയർന്ന അളവിൽ എഥനോൾ ചേർത്ത പെട്രോളിന് കേന്ദ്ര സർക്കാർ എക്സൈസ് തീരുവ ഒഴിവാക്കി. 22 മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ E22, E25, E27, E30 എന്നീ ഇന്ധന വകഭേദങ്ങൾക്കാണ് ഈ നികുതിയിളവ് ലഭിക്കുക. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും മലിനീകരണം തടയാനും ലക്ഷ്യമിട്ടാണ് നടപടി. മേയ് 15 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഗുണനിലവാര മാനദണ്ഡങ്ങൾ ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ബ്യൂറോ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 2030-ഓടെ നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന ഇന്ധന മിശ്രണ പദ്ധതി പ്രതീക്ഷിച്ചതിലും വേഗത്തിൽ കൈവരിക്കാൻ കഴിഞ്ഞതായും, ഇത് കർഷകർക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

article-image

aersadesasw

You might also like

  • Lulu Exchange
  • Straight Forward

Most Viewed