ഹോഗ്വാർട്സ് ഓർമ്മകൾ പുതുക്കി ഹാരി പോട്ടറും ഡ്രാക്കോ മാൽഫോയും; ചിത്രങ്ങൾ വൈറൽ
ഷീബ വിജയൻ
ഹാരി പോട്ടർ ആരാധകർക്ക് ആവേശം പകർന്ന് ഡാനിയൽ റാഡ്ക്ലിഫും ടോം ഫെൽട്ടണും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ചു. 2026ലെ പ്രശസ്തമായ ടോണി അവാർഡ്സിന് ശേഷമുള്ള ആഫ്റ്റർ പാർട്ടിയിലാണ് ഹാരി പോട്ടറായും ഡ്രാക്കോ മാൽഫോയായും തിളങ്ങിയ താരങ്ങൾ ഒത്തുചേർന്നത്. ഹോഗ്വാർട്സിലെ ബദ്ധവൈരികളായിരുന്ന ഇരുവരും കെട്ടിപ്പിടിച്ചും ചിരിച്ചും ചിത്രങ്ങൾക്ക് പോസ് ചെയ്തത് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. 'എവരി ബ്രില്യന്റ് തിങ്' എന്ന നാടകത്തിലെ പ്രകടനത്തിന് ടോണി അവാർഡിന്റെ മികച്ച നടനുള്ള നാമനിർദേശം ലഭിച്ചതിനാണ് റാഡ്ക്ലിഫ് ചടങ്ങിൽ പങ്കെടുത്തത്. ടോം ഫെൽട്ടൺ നിലവിൽ 'ഹാരി പോട്ടർ ആൻഡ് ദ കേസ്ഡ് ചൈൽഡ്' എന്ന ബ്രോഡ്‌വേ നാടകത്തിൽ ഡ്രാക്കോ മാൽഫോയായി തന്നെ അഭിനയിച്ചുവരികയാണ്. അതേസമയം, ഹാരി പോട്ടർ ഫ്രാഞ്ചൈസി ഇപ്പോൾ എച്ച്.ബി.ഒ മാക്സ് ടെലിവിഷൻ പരമ്പരയായി തിരിച്ചെത്താൻ ഒരുങ്ങുകയാണ്. പുതിയ പരമ്പര ഈ വർഷം അവസാനത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തും.
aasasassa

