ബീഫ് ഫ്രൈ മാത്രം പോര, ചാറും വേണം; പൊറോട്ട പ്രേമിയുടെ പോരാട്ടത്തിന് കമ്മീഷന്റെ 'ഗ്രേവി' സിഗ്നൽ!
ഷീബ വിജയൻ
പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി (ചാറ്) നൽകിയില്ലെന്ന ഉപഭോക്താവിന്റെ പരാതി തള്ളിക്കളഞ്ഞ എറണാകുളം ജില്ലാ ഫോറത്തിന്റെ മുൻ ഉത്തരവ് കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ റദ്ദാക്കി. 2024 നവംബറിൽ എറണാകുളം സ്വദേശിയായ മാധ്യമപ്രവർത്തകൻ കോലഞ്ചേരിയിലെ റെസ്റ്റോറന്റിൽ നിന്നും പൊറോട്ടയും ബീഫും ഓർഡർ ചെയ്തപ്പോൾ ഗ്രേവി നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് നിയമപോരാട്ടം തുടങ്ങിയത്. പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നൽകാൻ കരാർ ബാധ്യതയില്ലെന്ന് കാണിച്ച് ജില്ലാ കമ്മീഷൻ പരാതി തള്ളിയിരുന്നു. എന്നാൽ, ഭക്ഷണ പദാർത്ഥങ്ങൾക്കൊപ്പം ഗ്രേവി വിളമ്പുന്നത് പണ്ടുമുതലേയുള്ള പതിവാണോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട കാര്യമാണെന്ന് സംസ്ഥാന കമ്മീഷൻ വ്യക്തമാക്കി. പരാതിയിന്മേൽ നിയമപ്രകാരം തുടർനടപടികളുമായി മുന്നോട്ട് പോകാൻ ജില്ലാ കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്.
asadswads

