സർക്കാർ സ്കൂളിൽ പാർട്ടി ബ്രാൻഡിങ് വേണ്ട; പ്രവേശന കവാടത്തിലെ 'സിപിഎം' പേര് വെട്ടിമാറ്റി
ഷീബ വിജയൻ
കാസർകോട് അംഗഡിമൊഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിൽ നിന്നും ഒടുവിൽ സിപിഎമ്മിന്റെ പേര് നീക്കം ചെയ്തു. സ്കൂൾ ആർച്ചിൽ രേഖപ്പെടുത്തിയ പാർട്ടിയുടെ പേര് മാറ്റാൻ സിപിഎം ബദൂർ ലോക്കൽ കമ്മിറ്റി നിർബന്ധിതരാവുകയായിരുന്നു. തിങ്കളാഴ്ച നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ യുഡിഎഫ് അംഗങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. ജൂൺ 2-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത കവാടത്തിന് മുകളിൽ "സിപിഎം ബദൂർ എൽസി" എന്ന് വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിരുന്നു. സർക്കാർ സ്കൂളുകളെ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെടുത്താൻ അനുവദിക്കില്ലെന്ന് യുഡിഎഫ് അംഗങ്ങൾ വാദിച്ചതോടെ, വിവാദം തണുപ്പിക്കാനായി കവാടത്തിൽ നിന്നും വാക്കുകൾ പൂർണ്ണമായി വെട്ടിമാറ്റുകയായിരുന്നു.
adsadsadsas

