കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തു; അധ്യാപികയ്ക്ക് സസ്പെൻഷൻ
ഷീബ വിജയൻ
ഡൽഹി ജന്തർ മന്ദിറിൽ നടന്ന കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത സർക്കാർ സ്കൂൾ ഗസ്റ്റ് അധ്യാപികയെ ഹരിയാന വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. റോഹ്തക് സ്വദേശിയായ സുലേഖ ദലാലിനെതിരെയാണ് ജൂൺ 8 മുതൽ പ്രാബല്യത്തിൽ വരുംവിധം ജൂൺ 10-ന് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്. അധികാരികളിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങാതെ ഓഫീസ് ആസ്ഥാനത്ത് നിന്നും മാറിനിന്നു എന്നാണ് ഉത്തരവിലെ കണ്ടെത്തൽ. പ്രതിഷേധത്തിൽ സുലേഖ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിലാണ് താൻ പ്രതിഷേധത്തിൽ പങ്കെടുത്തതെന്നാണ് അധ്യാപികയുടെ വിശദീകരണം.
dfsdsfdsdsa

