ഷിഗെല്ല രോഗബാധ: വയനാട്ടിൽ കടുത്ത ജാഗ്രത, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഷീബ വിജയൻ
വയനാട് സുൽത്താൻ ബത്തേരിയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. നിലവിൽ എട്ടുപേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സമ്പർക്കത്തിലൂടെയും രോഗപ്പകർച്ച ഉണ്ടായതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. നിലവിൽ 44 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുന്നത്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
aassa

