രേഖകൾ ഹാജരാക്കിയാൽ കാലാവധിക്ക് ആറ് മാസം മുന്‍പ് തൊഴിൽ പെർമിറ്റുകൾ പുതുക്കുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി : ആവശ്യമായ രേഖകൾ ഹാജരാക്കുന്നവർക്കു കാലാവധി അവസാനിക്കുന്നതിനു ആറു മാസം മുന്‍പ് തൊഴിൽ പെർമിറ്റുകൾ പുതുക്കി നൽകുമെന്ന് കുവൈത്ത് മാനവശേഷി വകുപ്പ്. മുന്‍കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതുതായി അനുവദിക്കുന്ന തൊഴിൽപെർമിറ്റുകൾക്കു പരമാവധി കാലാവധി മൂന്നു വർഷമായിരിക്കുമെന്നും മാന്‍പവർ അതോറിറ്റി അറിയിച്ചു.
സ്വകാര്യമേഖലയിലും പെട്രോളിയം മേഖലയിലും ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികൾക്കും പുതിയ തീരുമാനം ബാധകമായിരിക്കും. പെട്രാേളിയം സ്വകാര്യ മേഖലകളിൽ വ്യാപകമായ തൊഴിൽ ക്രമീകരണം വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. കാലാവധിയുള്ള പാസ്‌പോർട്ടിനൊപ്പം നിലവിലെ വർക്ക്‌പെർമിറ്റ്, തൊഴിലാളിയുടെ സിവിൽ ഐ.ഡി തൊഴിൽ കരാർ, തൊഴിൽ വകുപ്പിൽ നിന്നുള്ള സ്‌പോണ്‍സറുടെ കയ്യൊപ്പ് സാക്ഷ്യപ്പെടുത്തുന്ന രേഖ എന്നിവയുടെ പകർപ്പും ഫീസ് അടച്ചതിന്റെ രസീതിയും ആണ് തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് ആവശ്യമായ രേഖകൾ.

