അറബ് സ്വദേശിയുടെ ജീവിതം രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പുമായി പവിത്രൻ തീക്കുനി
മനാമ : കുവൈത്ത് സ്വദേശിയായ അബ്ദുൽ ഫത്താൻ മറാഫി എന്ന വ്യക്തിയുടെ ജീവചരിത്രം രചിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പവിത്രൻ തീക്കുനി. അമ്മ ഇന്ത്യക്കാരിയായ അബ്ദുൽ ഫത്താൻ മറാഫിയുടെ ജീവിതകഥ ഏറെ പ്രചോദനം നൽകുന്നതായിരിക്കുമെന്നും, കെജി എബ്രഹാം എന്ന കുവൈത്ത് മലയാളി വ്യവസായിയാണ് അദ്ദേഹത്തിലേയ്ക്ക് തന്നെ എത്തിച്ചതെന്നും പവിത്രൻ പറഞ്ഞു.
ആടുജീവിതത്തിലൂടെ ബെന്യാമിൻ പറയാൻ ശ്രമിച്ച കഥയുടെ മറുപുറമാണ് അബ്ദുൽ ഫത്താൻ മറാഫിയുടെ ജീവിതകഥയെന്നും പവിത്രൻ തീക്കുനി സൂചിപ്പിച്ചു.

