ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ


ഷീബ വിജയൻ

സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആഹ്വാാനം ചെയ്ത 'ഡ്രൈ ഡേ' ഇന്ന് ആചരിക്കും. വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഈ ശുചീകരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യവന്ത്രി കെ. മുരളീധരൻ നിർവഹിക്കും. രാവിലെ 10.30-ന് മന്ത്രിയുടെ കവടിയാർ ജവഹർ നഗറിലുള്ള വസതിയിലാണ് ഉദ്ഘാടന ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഉദ്ഘാടനത്തിന് ശേഷം മന്ത്രി നേരിട്ട് പ്രദേശത്തെ വീടുകളിൽ എത്തി ആരോഗ്യപ്രവർത്തകർക്കൊപ്പം ബോധവത്കരണ പരിപാടികളിൽ പങ്കാളിയാകും. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് രോഗവ്യാപനം തടയാൻ വിപുലമായ രീതിയിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചത്. ഇതിനോടകം വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും വിജയകരമായി ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഞായറാഴ്ചയായ ഇന്ന് വീടുകളിൽ ഡ്രൈ ഡേ ആചരിക്കുന്നത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ് ഈ ക്യാമ്പയിനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

article-image

QWAasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed