'പ്രായം വെറും നമ്പർ മാത്രം, കഴിവ് കുറയില്ല'; അന്താരാഷ്ട്ര യോഗ ദിനത്തിൽ കൊൽക്കത്തയിൽ ആഹ്വാനവുമായി പ്രധാനമന്ത്രി
ഷീബ വിജയൻ
യോഗയെന്നത് വ്യക്തിജീവിതത്തിൽ മാത്രമല്ല, ലോകത്തിന്റെ സുസ്ഥിരമായ ഭാവിക്ക് കൂടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഗയെ കേവലം ഒരു ദിവസത്തെ ആഘോഷമായി ഒതുക്കരുതെന്നും, മെച്ചപ്പെട്ട ആരോഗ്യത്തിനായി വര്‍ഷം മുഴുവന്‍ അത് ശീലമാക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. യോഗയിലൂടെ ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കാൻ സാധിച്ചെന്നും അത് മനുഷ്യരെ തമ്മിൽ ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുംതലമുറകളുടെ കൂടി ഭാഗമായി യോഗയെ മാറ്റുമെന്ന് നമ്മൾ പ്രതിജ്ഞ ചെയ്യണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
'ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ' എന്നതായിരുന്നു ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. 20 വയസ്സിലുള്ളതിനേക്കാള്‍ ശരീര വഴക്കം 40-ാം വയസ്സിലും, 30 വയസ്സിലുള്ളതിനേക്കാള്‍ ഊര്‍ജ്ജം 50-ാം വയസ്സിലും നിലനിർത്തുക എന്നതാകണം നമ്മുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രായം കൂടുന്നതിനനുസരിച്ച് മനുഷ്യന്റെ കഴിവുകൾ കുറയാതിരിക്കാൻ യോഗ സഹായിക്കും. ശരീരം വഴക്കമുള്ളതാക്കാനും, സമ്മര്‍ദ്ദരഹിതമായ ജീവിതം നയിക്കാനും ഇത് അത്യാവശ്യമാണ്. യോഗ ശാരീരിക കാര്യങ്ങളില്‍ മാത്രമല്ല, മാനസികാരോഗ്യത്തിലേക്കുള്ള വഴി കൂടി കാണിച്ചുതരുന്നു. രാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ മഹത്തുക്കൾ യോഗയെ ലോകത്തിന് പരിചയപ്പെടുത്തിയ മണ്ണായ ബംഗാളില്‍ ഈ ചടങ്ങ് നടക്കുന്നത് സവിശേഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവരും കൊല്‍ക്കത്തയിലെ ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.
dsasdads

