60 കിലോ വെള്ളിക്കട്ടികൾ കാണാതായി; അയോധ്യ രാമക്ഷേത്ര സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി
ഷീബ വിജയൻ
അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണം. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ വിഗ്രഹത്തിന് സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടികൾ കാണാതായതായി പ്രത്യേക അന്വേഷണ സംഘം (SIT) സൂചന നൽകി. ഏകദേശം 200 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഈ വൻ തട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് ക്ഷേത്ര ട്രസ്റ്റ് തന്നെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ക്ഷേത്ര ജീവനക്കാരെ എസ്ഐടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലൊരാളുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയും കണ്ടെടുത്തു. ക്ഷേത്ര ജീവനക്കാർക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
അതിനിടെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത നിർണായക യോഗത്തിൽ നിന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചമ്പത് റായിയെ മാറ്റിനിർത്തിയത് വലിയ ചർച്ചയായിട്ടുണ്ട്. സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് ഉന്നയിച്ച തട്ടിപ്പ് ആരോപണങ്ങളെ തുടർന്നാണ് യുപി മുഖ്യമന്ത്രി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് विश्वास പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ക്ഷേത്രത്തിലെത്തി എട്ട് മണിക്കൂറിലധികം വിശദമായ പരിശോധന നടത്തി. ക്ഷേത്രത്തിലെ സംഭാവന പെട്ടികൾ തുറക്കുന്നത് മുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും അന്വേഷണ സംഘം അതീവ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച സ്വർണം, വെള്ളി, വജ്രം തുടങ്ങിയ വിലയേറിയ വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
asdadsads

