ഗണേഷ് കുമാറിന്റെ പുറത്താകൽ: എൻഎസ്എസ് ഓഫീസിൽ ലഡു വിതരണം ചെയ്ത് ആഘോഷം
ഷീബ വിജയൻ
മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പത്തനാപുരം താലൂക്ക് യൂണിയന്റെ പുനലൂരിലെ ആസ്ഥാനത്ത് ലഡു വിതരണം ചെയ്ത് താല്കാലിക ഭരണസമിതി അംഗങ്ങളുടെ ആഘോഷം. ശനിയാഴ്ച ഉച്ചയ്ക്കാണ് ലഡു വിതരണം ചെയ്ത് അംഗങ്ങൾ ആഹ്ലാദപ്രകടനം നടത്തിയത്. നായർവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലാണ് ഗണേഷ് കുമാറിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നും, ഇതേ കാരണത്താലാണ് നേരത്തെ അദ്ദേഹത്തിന് യൂണിയൻ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതെന്നും ഭരണസമിതി ചെയർമാൻ കരിക്കത്തിൽ കെ. തങ്കപ്പൻപിള്ള പറഞ്ഞു. ഈ തീരുമാനത്തിൽ സംഘടനയ്ക്ക് വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയോട് ഗണേഷ് പരാജയപ്പെട്ടപ്പോഴും യൂണിയൻ ഭരണസമിതി അംഗങ്ങൾ ലഡു വിതരണം ചെയ്ത് ആഘോഷിച്ചിരുന്നു. ഗണേഷ് കുമാറിന്റെ പരാജയം താലൂക്കിലെ നായന്മാരുടെ വിജയമാണെന്നായിരുന്നു അന്ന് ഭരണസമിതി അംഗങ്ങൾ പ്രതികരിച്ചത്.
wasdsadfs

