പത്മകുമാറിന് കുരുക്ക് മുറുകുന്നു: ദ്വാരപാലക ശില്പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി; റിമാൻഡിൽ തുടരും
ഷീബ വിജയ൯
തിരുവനന്തപുരം: ദ്വാരപാലക ശില്പപാളി കടത്തിയ കേസിലും പ്രതിചേർത്തതോടെ പത്മകുമാറിന് കുരുക്ക് മുറുകി. സ്വർണപ്പാളികളെ ചെമ്പു പാളികൾ എന്ന് മാറ്റിയെഴുതി വ്യാജരേഖകൾ ഉണ്ടാക്കി ഉണ്ണികൃഷ്‌ണൻ പോറ്റിക്കും സംഘത്തിനും സഹായം നൽകിയ കേസിന് പിന്നാലെയാണ് ദ്വാരപാലക ശില്പപാളികൾ കടത്തിയ കേസിലും എസ്.ഐ.ടി. (പ്രത്യേക അന്വേഷണ സംഘം) പ്രതിചേർത്തിരിക്കുന്നത്. 2019-ൽ ദ്വാരപാലക ശില്പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്തെന്ന കേസിലാണ് പുതിയ പ്രതിചേർക്കൽ. റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ കേസിൽകൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിൻ്റെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്കുകൂടി നീട്ടി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് നീട്ടിയിട്ടുണ്ട്.
FSDFFDFDSFDS
