സൗദിയിൽ മൊബൈൽ ഫുഡ് ട്രക്കുകൾക്ക് പുതിയ നിയമങ്ങൾ
ശാരിക
റിയാദ്: സൗദി മുനിസിപ്പൽ മന്ത്രാലയം മൊബൈൽ ഫുഡ് ട്രക്കുകൾക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുസുരക്ഷ ഉറപ്പാക്കുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം. റെസിഡൻഷ്യൽ ഏരിയകളിൽ വിൽപ്പന നിരോധിച്ചു. ട്രക്കിനുള്ളിൽ ലൗഡ്‌സ്പീക്കർ, പുകവലി എന്നിവയും നിരോധന വിധേയമാക്കി.
ഇന്ധന നിലയങ്ങളിൽ നിന്ന് കുറഞ്ഞത് 10 മീറ്റർ അകലത്തിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. തിരക്കേറിയ റോഡുകൾ, ട്രാഫിക് ലൈറ്റുകൾ, പ്രവേശന കവാടങ്ങൾ എന്നിവയ്ക്കടുത്ത് നിർത്തൽ നിരോധിച്ചു. നിയമലംഘനങ്ങൾക്ക് കർശന നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
്േി
