ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല: മുഴുവൻ കുവൈത്ത് പൗരൻമാരും മോചിതരായി

ഷീബ വിജയൻ
കുവൈത്ത് സിറ്റി I ഇസ്രായേൽ പിടിച്ചെടുത്ത ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല കപ്പലിലെ മൂന്നാമത്തെ കുവൈത്ത് പൗരനും മോചിതനായി. ഖാലിദ് അൽ അബ്ദുൽ ജാദർ ജോർഡനിൽ എത്തിയതായും നേരത്തെ മോചിപ്പിക്കപ്പെട്ട മറ്റ് രണ്ട് കുവൈത്ത് പൗരന്മാർക്കൊപ്പം ഉടൻ കുവൈത്തിലേക്ക് തിരിക്കുമെന്നും വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്‍യ അറിയിച്ചു. ആവശ്യമായ ലോജിസ്റ്റിക്കൽ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷം മൂന്ന് പൗരന്മാരെയും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ വിദേശകാര്യ മന്ത്രാലയം നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.
ഗസ്സയിലേക്കുള്ള യാത്രക്കിടെ തടങ്കലിലാക്കിയ നിമിഷം മുതൽ ഇവരുടെ സുരക്ഷയിലും മോചനത്തിലും ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും വ്യക്തമാക്കി. മൂന്നു പേരുടെയും മോചനത്തിനും തുടർനടപടികൾക്കും സഹായിച്ച ബഹ്‌റൈൻ, ജോർഡൻ, തുർക്കിയ രാജ്യങ്ങളെ അബ്ദുല്ല അൽ യഹ്‍യ ആത്മാർത്ഥമായ നന്ദി അറിയിച്ചു.
ygjffghhg