60 ലക്ഷം ബഹ്‌റൈൻ ദീനാറിന്റെ നിക്ഷേപ തട്ടിപ്പ് വിചാരണ ആരംഭിച്ച് ബഹ്റൈൻ കോടതി

പ്രദീപ് പുറവങ്കര
മനാമ l നിക്ഷേപകരെ കബളിപ്പിക്കുകയും 60 ലക്ഷം ബഹ്‌റൈൻ ദീനാറിൽ അധികം തട്ടിയെടുക്കുകയും ചെയ്ത കേസിൽ രാജ്യത്തെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ, സി.ഇ.ഒ., രണ്ട് ബോർഡ് അംഗങ്ങൾ തുടങ്ങിയ നാല് പേരുടെ വിചാരണ ബഹ്‌റൈനിലെ ഒന്നാം ഹൈ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ ജാമ്യത്തിൽ പുറത്ത് കഴിയുന്ന പ്രതികൾ കോടതയിൽ കുറ്റം നിക്ഷേധിച്ചു. അതേ സമയം രാജ്യത്തിന്റെ ദേശീയ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കേസ് ഫയലുകൾ പരിശോധിക്കുന്നതിനായി പ്രതിഭാഗം അഭിഭാഷകർ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി കേസ് പരിഗണിക്കുന്നത് ഒക്ടോബർ 20-ലേക്ക് മാറ്റി. സൂക്ഷ്മമായി ആസൂത്രണം ചെയ്ത തട്ടിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി കുറ്റകൃത്യങ്ങൾ ഈ കേസിൽ ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
sdfdsf