കുവൈത്തിൽ ഞായറാഴ്ച പൂർണ ചന്ദ്രഗ്രഹണം

ഷീബ വിജയൻ
കുവൈത്ത് സിറ്റി I ഞായറാഴ്ച കുവൈത്തിൽ പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുമെന്ന് ശൈഖ് അബ്ദുല്ല അൽ സാലിം കൾച്ചറൽ സെന്റർ അറിയിച്ചു. ഗൾഫ് മേഖലയിലും യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവയുടെ ചില ഭാഗങ്ങളിലും ഈ പ്രതിഭാസം ദൃശ്യമാകും. കേന്ദ്രത്തിന്റെ കണക്കുകൂട്ടലുകൾ അനുസരിച്ച് കുവൈത്തിൽ ഞായറാഴ്ച വൈകുന്നേരം 6.28ന് ഗ്രഹണം ആരംഭിച്ച് രാത്രി 11.55ന് അവസാനിക്കും. രാത്രി 11.09ന് ഗ്രഹണം ഉച്ചസ്ഥായിയിലെത്തുമെന്നും കണക്കാക്കുന്നു. രാജ്യത്ത് മൂന്നു ഘട്ടങ്ങളിലായി ഗ്രഹണം സംഭവിക്കുമെന്ന് ശൈഖ് അബ്ദുല്ല അൽ സാലിം കൾച്ചറൽ സെന്റർ വ്യക്തമാക്കി. ആദ്യഘട്ടം ആരംഭിക്കുന്നത് ചന്ദ്രൻ പെനംബ്രയിലേക്ക് പ്രവേശിക്കുകയും അതിന്റെ തെളിച്ചം ചെറുതായി കുറക്കുകയും ചെയ്യുന്നതോടെയാണ്. തുടർന്ന് ഭാഗിക ഗ്രഹണ ഘട്ടം വരും, ശേഷം ചന്ദ്രന്റെ ഒരു ഭാഗം ഭൂമിയുടെ നിഴലിലേക്ക് നീങ്ങും. ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് പൂർണമായും പ്രവേശിക്കുന്നതോടെ പൂർണ ഗ്രഹണം സംഭവിക്കും.
AssaAS