വിനോദസഞ്ചാര കേന്ദ്രമാക്കി സലാല റസാത്ത് റോയൽ ഫാം


ഷീബ വിജയൻ
സലാല I ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിൽ സ്ഥിതി ചെയ്യുന്ന റസാത്ത് റോയൽ ഫാം സന്ദർശകർക്കായി തുറന്നു. ഫാമിലെ വൈവിധ്യമാർന്ന കാർഷിക ഇടങ്ങൾ, പുരാതന മരങ്ങൾ, വിവിധ കാർഷിക ഉൽപന്നങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യാൻ ഇനി സഞ്ചാരികൾക്ക് ആകും. കൃത്യമായ സാങ്കേതികവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങൾ പാലിച്ച് സമഗ്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ഫാമിനെ ഇതിലൂടെ ലക്ഷ്യമിടുന്നത്. ടൂർ ഗൈഡുകളുടെ മാർഗനിർദേശപ്രകാരം, സന്ദർശകർക്ക് വിവിധ സ്റ്റേഷനുകളിലൂടെ സഞ്ചരിച്ച് വിവിധ വിളകളെയും സസ്യങ്ങളെയും പരിചയപ്പെടാം. കാർഷിക ടൂറിസത്തെ പിന്തുണക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള വിശാലമായ പ്രതിബദ്ധതയാണ് ഫാം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നതിലൂടെ പ്രതിഫലിപ്പിക്കുന്നത്.

സുസ്ഥിര വികസനത്തിന്റെ ഒരു സ്തംഭമെന്ന നിലയിൽ കൃഷിയുടെ പങ്ക് എടുത്തുകാണിക്കുന്നതിനൊപ്പം സന്ദർശകർക്ക് സമ്പന്നമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നുവെന്ന് റോയൽ കോർട്ട് അഫയേഴ്‌സ് ഉറപ്പാക്കിയിട്ടുണ്ട്. സലാലയുടെ കിഴക്കൻ ഭാഗത്തുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന റസാത്ത് റോയൽ ഫാമിന് ഏകദേശം 1085 ഏക്കർ വിസ്തൃതിയാണുള്ളത്. ഇതിൽ 900 ഏക്കറിലാണ് കൃഷി ചെയ്യുന്നത്.

article-image

ASASAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed