കുവൈറ്റിലെ ലേബർ ക്യാന്പിലെ തീപിടിത്തം; ഇന്ത്യക്കാരടക്കം എട്ടു പേരെ കസ്റ്റഡിയിലെടുത്തു


കുവൈറ്റ് സിറ്റി: അന്‍പത് പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റിലെ ലേബർ ക്യാന്പിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ‍ മൂന്നു പേർ‍ ഇന്ത്യക്കാരും ഒരാൾ‍ കുവൈറ്റ് സ്വദേശിയുമാണ്. മറ്റുനാലു പേർ‍ ഈജിപ്റ്റ് സ്വദേശികളാണെന്ന് വാർ‍ത്താ ഏജന്‍സി റിപ്പോർ‍ട്ട് ചെയ്തു. കോടതി നിർ‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയിൽ‍ എടുത്തത്. 

നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവർ‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയിൽ‍വയ്ക്കാനാണ് കോടതി നിർ‍ദേശം. കഴിഞ്ഞ ബുധനാഴ്ച പുലർ‍ച്ചെയാണ് കുവൈറ്റിലെ മംഗെഫിൽ‍ തൊഴിലാളികൾ‍ താമസിച്ചിരുന്ന കെട്ടിടത്തിൽ‍ വന്‍ തീപിടിത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 50 പേരാണ് സംഭവത്തിൽ മരിച്ചത്.

article-image

fdgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed