മാസപ്പടിയില്‍ അന്വേഷണമില്ല; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി


മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി കോടതി തള്ളി. കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖ എന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വിവരങ്ങള്‍ മാത്യു കഴിഞ്ഞ തവണ കോടതിയില്‍ ഹര്‍ജി പരിഗണിക്കണവേ ഹാജരാക്കിയിരുന്നു. കെആര്‍ഇഎംഎല്‍ന് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞുവെന്നതടക്കം അഞ്ചു രേഖകള്‍ ഹാജരാക്കിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. പുതിയ രേഖകള്‍ കോടതി സ്വീകരിച്ചിരുന്നു. കൂടാതെ കരിമണല്‍ കമ്പനിക്ക് എന്ത് ആനുകൂല്യം നല്‍കിയെന്നും കോടതി കഴിഞ്ഞ തവണ ചോദ്യം ഉന്നയിച്ചിരുന്നു. ഇതടക്കമുളള കാര്യങ്ങളിലാണ് ഇന്ന് വാദം നടന്നത്.

article-image

dsdsdsdsdsdsdesdes

You might also like

  • Lulu Exchange
  • Straight Forward

Most Viewed