ബികെഎസ് മ്യൂസിക്ക് ഫെസ്റ്റിവൽ ശ്രദ്ധേയമാകുന്നു


മനാമ
ബഹ്റൈൻ കേരളീയ സമാജത്തിൽ ഇന്തോ ബഹ്റൈൻ ഡാൻസ് ആന്റ് മ്യൂസിക്ക് ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷന് തുടക്കമായി. ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗവൺമെന്റ് ഹോസ്പിറ്റൽ് ചീഫ് എക്സിക്യുട്ടീവ് ഡോ മറിയം അൽ ജലാമ, യൂണികോ ഗ്രൂപ്പ് സി ഇ ഒ ജയശങ്കർ വിശ്വനാഥൻ, പ്രമോദ് നാരായണൻ എം എൽ എ, സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

article-image

ഉദ്ഘാടന ദിവസം പ്രമുഖ ഹിന്ദുസ്താനി ഗായിക കൗശികി ചക്രബർത്തിയുടെയും, സംഘത്തിന്റെയും സെമി ക്ലാസിക്കൽ ഫ്യൂഷൻ പ്രകടനമായ സഖി അരങ്ങേറി. 

article-image

ഇന്നലെ പ്രശസ്ത ഭരതനാട്യം കലാകാരൻ പാർശ്വനാഥ് ഉപാദ്ധ്യായ, മൃദംഗവിദ്വാനും, പദ്മവിഭൂഷൺ ജേതാവുമായ ഉമയാൾപുരം കാശി വിശ്വനാഥ ശിവരാമൻ എന്നിവരുടെ കർണാടക താളവാദ്യവും, ഭരതനാട്യവുമാണ് ഉണ്ടായിരുന്നത്. 

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed