സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്; പുതിയ 'കേരള കോണ്‍ഗ്രസ്' കൂടി വരുന്നു


കോട്ടയം ജില്ലാ യുഡിഎഫ് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമാകും. പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. കേരള കോണ്‍ഗ്രസ് എന്ന പേരിലായിരിക്കും പുതിയ പാർട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും. യുഡിഎഫിലേക്ക് പോകില്ലെന്നും പുതിയ പാര്‍ട്ടി ഉണ്ടാക്കില്ലെന്നുമാണ് സജി മഞ്ഞക്കടമ്പില്‍ നേരത്തെ പറഞ്ഞത്. എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് ഇന്ന് കോട്ടയത്ത് ചേരുന്ന യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.

മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രവര്‍ത്ത രീതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചായിരുന്നു സജിയുടെ രാജി. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കി. ലോക്സഭാ സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് ഒഴിവാക്കിയെന്നും സജി ആരോപിച്ചിരുന്നു. രാജിവച്ചതിന് പിന്നാലെ അനുനയ ചര്‍ച്ചകളില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് സജിയുമായി ഇനി ചര്‍ച്ച വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. മോന്‍സ് ജോസഫ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ താന്‍ സുരക്ഷിതനല്ലെന്ന് ആവര്‍ത്തിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. ഇതിനിടെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സജി, കെ എം മാണിയുടെ ഫോട്ടോ എടുത്തുകൊണ്ടുപോയിരുന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം അടക്കം രാജിവെച്ച അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാന്‍ മാണി വിഭാഗം ശ്രമം നടത്തിയിരുന്നു.

article-image

dsvdcdsdsdfdfdfsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed