പൊലീസ് തല്ലിച്ചതച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് മേഘ 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍


ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘാ രഞ്ജിത്ത് ഹൈക്കോടതിയില്‍. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി.

പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് മാറി നില്‍ക്കുമ്പോഴാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ ശേഷവും മര്‍ദനം തുടര്‍ന്നെന്നും മേഘ ഹര്‍ജിയില്‍ ആരോപിച്ചു. ആലപ്പുഴ ഡിവൈഎസ്പിയുടേത് അമിതാധികാരപ്രയോഗമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ മേഘ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

article-image

asadsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed