മോസ്‌കോ ഭീകരാക്രമണം; പിന്നില്‍ തീവ്ര ഇസ്‌ലാമിസ്റ്റുകളെന്ന് റഷ്യന്‍ പ്രസിഡന്‍റ്


റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്കു സമീപം ക്രോകസ് സിറ്റിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ തീവ്ര ഇസ്‌ലാമിസ്റ്റുകളാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. ചില ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിനുശേഷം സ്വീകരിച്ച നടപടികളെക്കുറിച്ച് വിവരിക്കാനായി വിളിച്ചുചേർത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു പുടിൻ. “കുറ്റകൃത്യം ചെയ്തത് തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ കൈകളാണെന്ന് ഞങ്ങള്‍ക്കറിയാം. 

അവരുടെ പ്രത്യയശാസ്ത്രത്തിനെതിരേ ഇസ്‌ലാമിക ലോകം തന്നെ നൂറ്റാണ്ടുകളായി പോരാടുന്നുണ്ട്. മോസ്കോ ഭീകരാക്രമണത്തിൽ യുക്രെയ്ന് ഒരു പങ്കുമില്ലെന്ന് അമേരിക്ക ആവർത്തിക്കുന്നതും സഖ്യരാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും ഞങ്ങൾ കാണുന്നു. എന്നാൽ, കുറ്റകൃത്യം ചെയ്തതിനുശേഷം ഭീകരർ യുക്രെയ്നിലേക്കു പോകാൻ ശ്രമിച്ചത് എന്തുകൊണ്ട്? അവിടെ ആരാണ് അവരെ കാത്തിരുന്നത്?” എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ആവശ്യമാണ്− പുടിൻ പറഞ്ഞു.

article-image

sdfsf

You might also like

Most Viewed