തോമസ് ഐസക് ഒഴിഞ്ഞുമാറുന്നു; ഹൈക്കോടതിയില്‍ ഇഡി സത്യവാങ്മൂലം സമര്‍പ്പിച്ചു


കിഫ്ബി മസാല ബോണ്ടിലെ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് തോമസ് ഐസക് ഒഴിഞ്ഞുമാറുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തോമസ് ഐസകിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നും ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

നിയമലംഘനം സംബന്ധിച്ച് തോമസ് ഐസകിന് അറിവുണ്ടായിരുന്നുവെന്ന് ഇഡി പറയുന്നു. കിഫ്ബിയുടെ രേഖാമൂലമുള്ള മറുപടിയില്‍ ഇക്കാര്യം വ്യക്തമാണ്. അന്വേഷണത്തിന് ഇതുവരെ സ്റ്റേയില്ല, അതിനാലാണ് സമന്‍സ്. ഇഡി നടപടികളില്‍ നിന്ന് തോമസ് ഐസക് ഒഴിഞ്ഞുമാറുകയാണെന്നും സത്യവാങ്മൂലത്തിലുണ്ട്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ തോമസ് ഐസക് കോടതിയെയും ഇഡിയെയും വെല്ലുവിളിക്കുന്നുവെന്നും ആരോപിച്ചു. തോമസ് ഐസകിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ അന്വേഷണം പൂര്‍ത്തിയാക്കാനാകൂവെന്നും ഇഡി വ്യക്തമാക്കി.

article-image

bcgvbgvbcvbcvbcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed