ഇന്ത്യൻ മുസ്ലീങ്ങൾ സിഎഎയെ സ്വാഗതം ചെയ്യണമെന്ന് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് മേധാവി

പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്ത് അഖിലേന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി. നിയമനിർമ്മാണം നേരത്തെ നടത്തേണ്ടതായിരുന്നു. ഈ നിയമത്തെക്കുറിച്ച് മുസ്ലീങ്ങൾക്കിടയിൽ നിരവധി തെറ്റിദ്ധാരണകളുണ്ട്. ഇന്ത്യയിലെ ഓരോ മുസ്ലിമും സിഎഎയെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഇന്ത്യൻ സർക്കാർ CAA നിയമം നടപ്പിലാക്കി. ഈ നിയമത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത് നേരത്തെ ചെയ്യണമായിരുന്നു. ഈ നിയമത്തെക്കുറിച്ച് മുസ്ലീങ്ങൾക്കിടയിൽ ഒരുപാട് തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഈ നിയമത്തിന് മുസ്ലീങ്ങളുമായി ബന്ധമില്ല. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതത്തിൻ്റെ പേരിൽ അതിക്രമങ്ങൾ നേരിടുന്ന അമുസ്‌ലിംകൾക്ക് പൗരത്വം നൽകാൻ നേരത്തെ നിയമമില്ലായിരുന്നു. കോടിക്കണക്കിന് ഇന്ത്യൻ മുസ്ലീങ്ങളെ ഈ നിയമം ബാധിക്കില്ല…”-മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞു.
“ഈ നിയമം ഒരു മുസ്ലിമിൻ്റെയും പൗരത്വം എടുത്തുകളയാൻ പോകുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ തെറ്റിദ്ധാരണകൾ മൂലം ഉണ്ടായതാണ്. ചില രാഷ്ട്രീയക്കാർ മുസ്ലീങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. ഇന്ത്യയിലെ ഓരോ മുസ്ലിമും സിഎഎയെ സ്വാഗതം ചെയ്യണം”- ബറേൽവി കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, തിങ്കളാഴ്ച വൈകുന്നേരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനമിറക്കിയതെന്നും മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞു.
K,JKHJHJHJ