കെ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ബിജെപി; 70-ഇടങ്ങളില്‍ പുതുമുഖങ്ങള്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്‌നാട്ടിലും സംസ്ഥാന അധ്യക്ഷന്മാരെ മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. അങ്ങനെയെങ്കില്‍ കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നാണ് വിവരം. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമല കോയമ്പത്തൂരോ തെക്കന്‍ തമിഴ്നാട്ടിലെ ഏതെങ്കിലും മണ്ഡലത്തിലോ മത്സരിക്കും.
ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം. 70 സീറ്റുകളില്‍ പുതുമുഖങ്ങളെ നിര്‍ത്താനും ധാരണയായി. പ്രകടനവും പ്രായവും പരിഗണിച്ചാണ് നിലവിലുള്ള എംപിമാരെ മാറ്റുക. നടി കങ്കണ റണൗട്ട്, നടന്‍ അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരം യുവരാജ് സിങ് തുടങ്ങിയവരെയും മത്സരിപ്പിച്ചേക്കും.
sasadsadsasasd
