ലൈഫ് പദ്ധതിക്ക് 1136 കോടി; കുടുംബശ്രീയിലൂടെ 430 കോടിരൂപയുടെ ഉപജീവന പദ്ധതികൾ

ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ലൈഫ് പദ്ധതിയിൽ 2025 മാർച്ച് ആകുമ്പോൾ 5 ലക്ഷം വീടുകൾ പൂർത്തിയാക്കും. ഇതുവരെ 17,000 കോടി രൂപ നൽകി. ലൈഫ് പദ്ധതിക്കായി ഇനി 10,000 കോടി രൂപയാണ് വേണ്ടതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
അതേസസമയം കുടുംബശ്രീയ്ക്ക് ബജറ്റിൽ മികച്ച പ്രഖ്യാപനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബശ്രീക്ക് 265 കോടി രൂപ നീക്കിവെച്ചു. 10.5 കോടി തൊഴിൽദിനങ്ങൾ ഈ സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകും. 430 കോടിരൂപയുടെ ഉപജീവന പദ്ധതികൾ കുടുംബശ്രീയിലൂടെ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
cxcxcxcxcxcxz