കെഎസ്ആര്‍ടിസിക്ക് 128 കോടി, 2,000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍


ബജറ്റില്‍ ഗതാഗതമേഖലയില്‍ വിവിധ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെഎസ്ടിപിക്ക് നൂറ് കോടിയും കെഎസ്ആര്‍ടിസിക്ക് 128.54 കോടിയും ബജറ്റില്‍ വകയിരുത്തി. സംസ്ഥാനപാത വികസനം- 72 കോടി, പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍-92 കോടി, പൊതുപരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്- 50 കോടി, ഉള്‍നാടന്‍ ജലഗതാഗതം- 130.32 കോടി, ചെറുകിട തുറമുഖം- 5 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ അനുവദിച്ചത്.

സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി അനുവദിച്ചു. ബജറ്റിൽ 25 കോടി വകയിരുത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീകരണത്തിന് മാസ്റ്റർ പ്ലാൻ. ഇൻഫോർമേഷൻ ടെക്നോളജി മിഷന്റെ പ്രവർത്തനങ്ങൾക്ക് 117.18 കോടി. സ്റ്റേറ്റ് ഡേറ്റാ സെന്ററിന് 47 കോടിയും അനുവദിച്ചു.

കേരള സ്റ്റാർട്ടപ്പ് മിഷന് 90.52 കോടി. കളമശേരി കിൻഫ്ര പാർക്കിൽ ടെക്നോളജി പാർക്ക് സ്ഥാപിക്കാൻ 20 കോടി. ടൂറിസം മേഖലയ്ക്ക് 351.42 കോടി വകയിരുത്തി. കെടിഡിസിക്ക് 12 കോടി രൂപ മാറ്റിവയ്ക്കും. ടൂറിസം വിപണന മേഖലയ്ക്ക് 78.17 കോടി രൂപ മാറ്റിവയ്ക്കും. വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15 കോടി രൂപ. പരമ്പരാഗത ഉത്സവങ്ങള്‍ പ്രോത്സാഹിപ്പിക്കും.

ഉത്തരവാദിത്ത ടൂറിസത്തിന് 15 കോടി. മുസിരിസ് ഹെറിറ്റേജ് പദ്ധതിക്ക് 14 കോടി. ചാംപ്യന്‍സ് ട്രോഫി വള്ളംകളിക്ക് 9.96 കോടി രൂപ. തുറമുഖ വികസനത്തിനും, കപ്പല്‍ ഗതാഗതത്തിന് 74.7 കോടി. കൊല്ലം തുറമുഖ വികസനത്തിന് തുക വകയിരുത്തി. ചെറുകിട തുറമുഖങ്ങള്‍ക്ക് അഞ്ച് കോടി. ഒറ്റപ്പാലത്ത് ഗ്രഫീൻ ഉല്‍പാദന കേന്ദ്രം. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടി. കെടിഡിസിക്ക് 12 കോടിയും അനുവദിച്ചു.

article-image

assaasASasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed