എം.ടി.വാസുദേവന്‍ നായരുടെ വിമർശനം കേന്ദ്ര സർക്കാരിനെതിരെ; ഇ.പി.ജയരാജൻ

എം.ടി.വാസുദേവന്‍ നായരുടെ വിമർശനം കേന്ദ്ര സർക്കാരിനെതിരെയെന്ന് ആവർത്തിച്ച് ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജന്‍. എം.ടിയെപ്പോലുള്ള ആളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഇ.പി പ്രതികരിച്ചു. താന്‍ എം.ടിയുടെ പ്രസംഗം മാധ്യമങ്ങളിലൂടെ കേട്ടതാണ്. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും എതിരെയുള്ള വിമർശനമാണ് അദ്ദേഹം ഉന്നയിച്ചതെന്നാണ് തനിക്ക് മനസിലായത്.
മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി ആക്ഷേപിക്കാന്‍ ഒരു സാധ്യതയുമില്ല. മുഖ്യമന്ത്രിയെ ആക്ഷേപിക്കാന്‍ നടക്കുന്ന ചില ആളുകളാണ് എം.ടിയുടെ പ്രസംഗം ഉപയോഗിച്ച് വേണ്ടാത്ത വിവാദം ഉണ്ടാക്കുന്നതെന്നും ഇ.പി പറഞ്ഞു. വിമർശനം സർക്കാരിനെതിരാണെന്ന പ്രചാരണം ഇടതുവിരുദ്ധതയുടെ ഭാഗമാണ്. നേതൃപൂജയെ എല്ലാക്കാലത്തും ഏറ്റവുമധികം എതിർത്തിട്ടുള്ള പാർട്ടി സിപിഎം ആണ്.എന്നാൽ വ്യക്തികളുടെ കഴിവിനെ നിഷേധിക്കാനാകില്ലെന്നും ഇ.പി കൂട്ടിച്ചേർത്തു.
dsgvdsg