എം.ടി വിമർശിച്ചത് പിണറായിയെ തന്നെ: പറഞ്ഞത് മോദിക്കും ബാധകം; കെ മുരളീധരൻ

എം.ടി വാസുദേവന്‍ നായരുടെ വിമർശനം മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചുതന്നെയാണെന്ന് കെ മുരളീധരൻ എം.പി. എം.ടി ഉദ്ദേശിച്ചത് സിപിഐഎമ്മിനെ തന്നെയാണ്. പറഞ്ഞത് മോദിക്കും ബാധകം. സാഹിത്യകാരന്മാർക്കും ബുദ്ധിജീവികൾക്കും പിന്തുണയ്ക്കാന്‍ കഴിയാത്ത അവസ്ഥയിൽ സിപിഐഎം അധഃപതിച്ചു എന്നതിന്റെ തെളിവാണിതെന്നും മുരളീധരന്‍. എഴുത്തും വായനയും അറിയുന്നവർക്ക് കാര്യം മനസ്സിലാകും. എം.ടി പറഞ്ഞത് ഇ.പി.ജയരാജന് മനസിലാകാഞ്ഞിട്ടില്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് അദ്ദേഹത്തിനെന്നും മുരളീധരന്‍ പറഞ്ഞു. പിണറായി വിജയന്റെ മുസ്ലീം ലീഗ് അനുകൂല പ്രസംഗത്തിനും അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്രിയുടെ പ്രസംഗം ചരിത്രം വളച്ചൊടിക്കുന്നതാണ്. 1976ൽ മുസ്ലീം ലീഗിനെ പിളർത്തിയതിനു പിന്നിൽ മാർക്സിസ്റ്റ് പാർട്ടിയാണെന്ന് മുരളീധരന്‍ പറഞ്ഞു.
ഇതേക്കുറിച്ച് സി.എച്ച് മുഹമ്മദ്‌കോയ ചന്ദ്രികയിൽ എഴുതിയിരുന്നു. അന്ന് സപ്തകക്ഷിയെ കോണ്‍ഗ്രസ് വിമർശിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് കഷ്ടപ്പാട് സഹിച്ച് കൂടെ നിന്ന ലീഗിനെ നല്ലകാലം വന്നപ്പോൾ മാർക്സിസ്റ്റ് പാർട്ടി ചവിട്ടിപ്പുറത്താക്കി. പറയുമ്പോൾ ചരിത്രം മുഴുവന്‍ പറയണം. ചില ഭാഗങ്ങൾ മാത്രം അടർത്തിയെത്ത് പറയുന്നത് ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും അദ്ദേഹം വിമർശിച്ചു.
asdasd