ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണം: സജി ചെറിയാനെതിരെ കെസിബിസി


സജി ചെറിയാനെതിരെ ആഞ്ഞടിച്ച് കെസിബിസി വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി. ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നും സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്നും ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി. പ്രധാനമന്ത്രി വിളിച്ച പരിപാടിയിലാണ് പങ്കെടുത്തതെന്നും അതിൽ രാഷ്ട്രീയം കാണരുതെന്നും തന്റെ പ്രതികരണത്തിൽ ഔചിത്യക്കുറവുണ്ടെന്ന് തോന്നിയാൽ മന്ത്രി തിരുത്തട്ടെയെന്നും ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി കൂട്ടിച്ചേർത്തു.

ഇന്നലെയാണ് സജി ചെറിയാൻ ക്രൈസ്തവ പുരോഹിതർക്കെതിരായി മോശം പരാമർശം ഉന്നയിക്കുന്നത്. ചില ബിഷപ്പുമാർക്ക് ബിജെപി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. സിപിഐഎം പുന്നപ്ര നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസായ ആർ മുരളീധരൻ നായർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെ കാണാൻ പോയ ആളുകൾക്കാർക്കും മണിപ്പുരിനെപ്പറ്റി പറയാനുള്ള ആർജവമില്ലെന്ന് സജി ചെറിയാൻ കുറ്റപ്പെടുത്തി. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി.

article-image

adsdsddsaadsads

You might also like

  • Straight Forward

Most Viewed