ന­വ­കേ­ര­ള സ­ദ­സ്: സുര­ക്ഷ­യൊ­രുക്കിയ പോ­ലീ­സു­കാര്‍­ക്ക് ഗു­ഡ് സര്‍­വീ­സ് എന്‍ട്രി നൽകും


ന­വ­കേ­ര­ള സ­ദ­സി­ന് സുര­ക്ഷ­യൊ­രുക്കിയ പോ­ലീ­സു­കാര്‍­ക്ക് ഗു­ഡ് സര്‍­വീ­സ് എന്‍ട്രി നല്‍­കും. ഇ­തി­നായി സ­ദ­സില്‍ നല്ല പ്ര­കട­നം കാ­ഴ്­ച­വ­ച്ച സി­വില്‍ പോ­ലീ­സ് ഓ­ഫീ­സര്‍­മാര്‍ മു­തല്‍ ഐ­ജി വ­രെ­യു­ള്ള റാ­ങ്കു­ക­ളി­ലു­ള്ള ഉ­ദ്യോ­ഗ­സ്ഥ­രു­ടെ പേ­രുകള്‍ ശി­പാര്‍­ശ ചെ­യ്യാന്‍ ക്ര­മ­സ­മാ­ധാ­ന­ച്ചു­മ­ത­ല­യു­ള്ള എ­ഡി­ജി­പി എം.ആര്‍.അ­ജി­ത്­കു­മാ­ര്‍ നിര്‍­ദേ­ശം നല്‍കി. ഐജി, ഡിഐജി, എ­സ്­പി റാ­ങ്കി­ലു­ള്ള ഉ­ദ്യോ­ഗ­സ്ഥര്‍­ക്കാ­ണ് എ­ഡി­ജി­പി ഇ­തു­സം­ബ­ന്ധി­ച്ച നിര്‍­ദേ­ശം നല്‍­കി­യി­രി­ക്കു­ന്നത്. സ്­തു­ത്യര്‍­ഹ സേവ­നം കാ­ഴ്­ച്ച­വ­ച്ച ആ­രെ­ങ്കിലും ഉ­ണ്ടെ­ങ്കില്‍ ആ പേ­രു­കള്‍ പ്ര­ത്യേ­കം ശി­പാ­ര്‍­ശ ചെ­യ്യണം. അ­വര്‍­ക്ക് ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥര്‍ നേ­രി­ട്ട് ഗു­ഡ് സര്‍­വീ­സ് എന്‍ട്രി നല്‍­കും. ന­വ­കേ­ര­ള­സദ­സ് പോ­ലീ­സ് നല്ല രീ­തി­യില്‍ കൈ­കാര്യം ചെ­യ്‌­തെ­ന്ന് വി­ല­യി­രു­ത്ത­ലി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാണ് എ­ഡി­ജി­പി­യു­ടെ ന­ട­പടി.

മികച്ച കുറ്റാന്വേഷണം, അസാധാരണ സാഹചര്യങ്ങള്‍ കാര്യക്ഷമമായി നേ­രിടുക തുടങ്ങിയവയ്ക്കാണ് സാധാരണഗതിയില്‍ പോലീസിന് ഗുഡ് സര്‍വീസ് എന്‍ട്രി പോലുള്ള ആദരം നല്‍കാറുള്ള­ത്. ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച പോലീസുകാര്‍ക്കും സീസണ്‍ കഴിയുമ്പോള്‍ ഈ ആദരം നല്‍കാറുണ്ട്. ഈ ഗണത്തിലേക്കാണ് നവകേര­ള സദസിനെയും ഉള്‍പ്പെടുത്തിയിരിക്കു­ന്നത്. 140 മ­ണ്ഡ­ല­ങ്ങ­ളി­ലാ­യി ന­ട­ന്ന ന­വ­കേ­ര­ള സ­ദ­സില്‍ പ­ല­യി­ടത്തും പ്ര­തി­ഷേ­ധ­ക്കാരും പ­ല­യി­ടത്തും പോ­ലീസും ത­മ്മില്‍ സം­ഘര്‍­ഷ­മു­ണ്ടാ­യി­രുന്നു. ഡി­വൈ­എ­ഫ്‌­ഐ­ക്കാര്‍ പ്ര­തി­ഷേ­ധ­ക്കാ­രെ മര്‍­ദി­ച്ച­പ്പോള്‍ പോ­ലീ­സ് നോ­ക്കി­നി­ന്നെ­ന്നും ആ­രോപ­ണം ഉ­യര്‍­ന്നി­രുന്നു. ഈ സാ­ഹ­ച­ര്യ­ത്തില്‍ പോ­ലീ­സു­കാര്‍­ക്ക് ഗു­ഡ് സര്‍­വീ­സ് എന്‍ട്രി നല്‍­കാ­നു­ള്ള തീ­രു­മാ­ന­ത്തി­നെ­തി­രേ വ്യാ­പ­ക വി­മര്‍ശ­നം ഉ­യ­രു­ന്നുണ്ട്.

article-image

dsdfdfdfsdfsdfs

You might also like

Most Viewed