ശ­ബ­രിമല തീര്‍­ഥാ­ട­ക­രു­ടെ എ­ണ്ണ­ത്തില്‍ റി­ക്കാര്‍ഡ്; പൊന്‍­കുന്നത്ത് വാ­ഹ­ന­ങ്ങ­ളു­ടെ നീ­ണ്ട നി­ര; അ­​യ്യ­​പ്പ​ന്‍­​മാ​ര്‍ റോ­​ഡി​ല്‍ കി​ട­​ന്ന് പ്ര­​തി­​ഷേ­​ധം


കോട്ടയം: പ­ത്ത­നം­തിട്ട: ശബരിമല തീര്‍­ഥാ­ടകരുടെ എണ്ണത്തില്‍ റി­ക്കാര്‍­ഡ്. ഞാ­യ­റാഴ്ച 100969 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയ­ത്. കഴിഞ്ഞ 10 ദിവസത്തിനിടയിലെ ഏറ്റവും വലിയ തി­ര­ക്കാ­ണ് ഞാ­യ­റാഴ്­ച അ­നു­ഭ­വ­പ്പെ­ട്ടത്. തി­ര­ക്ക്കൂടിയതോടെ അ­യ്യ­പ്പന്‍­മാര്‍ അ­ട­ക്ക­മു­ള്ള­വ­രു­ടെ വാഹ­നം പോ­ലീ­സ് വ­ഴി­യില്‍ ത­ടഞ്ഞു. പൊന്‍­കുന്നം - പാ­ലാ റൂ­ട്ടില്‍ വാ­ഹ­ന­ങ്ങ­ളു­ടെ നീ­ണ്ട നി­ര­യുണ്ട്. 14 മ­ണി­ക്കൂ­റു­ക­ളാ­യി തീര്‍­ഥാ­ട­ക­രു­ടെ വാ­ഹ­നങ്ങള്‍ പൊന്‍­കു­ന്നം ഭാഗ­ത്ത് റോ­ഡില്‍ കി­ട­ക്കു­ക­യാണ്. അ­വ­ധി­ദി­വ­സ­മാ­യ­തി­നാല്‍ ക­ട­കള്‍ പ­ലതും തു­റ­ന്നി­ട്ടില്ല. ഭ­ക്ഷ­ണവും വെ­ള്ളവും പോ­ലു­മില്ലാ­തെ കു­ട്ടി­ക­ള­ട­ക്കം പ്ര­യാ­സ­ത്തി­ലാണ്. സ്­ത്രീ­കളും കു­ട്ടി­കളും അ­ട­ക്ക­മു­ള്ള­വര്‍­ക്ക് പ്രാ­ഥമി­ക ആ­വ­ശ്യ­ങ്ങള്‍ നിര്‍­വ­ഹി­ക്കാ­നു­ള്ള സം­വി­ധാ­ന­ങ്ങള്‍ പോ­ലു­മില്ല. ഇ­തോ­ടെ അ­യ്യ­പ്പന്‍­മാര്‍ വാ­ഹ­ന­ത്തില്‍­നി­ന്നിറ­ങ്ങി റോ­ഡില്‍ കിട­ന്ന് പ്ര­തിഷേധേി­ക്കു­ക­യാണ്.

അ­വ­ധി­ദി­വ­സ­ങ്ങള്‍ കൂ­ടി­യാ­യ­തി­നാല്‍ ശ­ബ­രി­മ­ല­യില്‍ തീര്‍­ഥാ­ട­ക­ പ്ര­വാ­ഹ­മാണ്. നി­ല­യ്­ക്ക­ലില്‍­നി­ന്ന് വാ­ഹ­ന­ങ്ങള്‍ പു­റ­ത്തേ­യ്­ക്ക് വ­രു­ന്ന­ത­നു­സ­രി­ച്ച് മാത്രം അ­വി­ടേ­യ്­ക്ക് വാ­ഹ­ന­ങ്ങള്‍ ക­ട­ത്തി­വി­ട്ടാല്‍­ മ­തി­യെ­ന്നാ­ണ് പോ­ലീ­സി­ന് നിര്‍­ദേ­ശം ല­ഭി­ച്ചി­രി­ക്കു­ന്നത്. ഇ­ത­നു­സ­രി­ച്ചാ­ണ് വാ­ഹ­ന­ങ്ങള്‍ വ­ഴി­യില്‍ ത­ട­ഞ്ഞത്.

article-image

asddaadsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed