വി.ഡി എന്നാൽ വെറും ഡയലോഗ്; പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞ് ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നടത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വി.ഡി എന്നാൽ വെറും ഡയലോഗ് എന്നായി മാറിയെന്നും മന്ത്രി പ്രതികരിച്ചു. പ്രതിപക്ഷനേതാവെന്ന നിലയിൽ സ്വന്തം പാർട്ടിയിൽ പോലും അംഗീകാരം കിട്ടാത്തതിന്റെ കോംപ്ലക്സാണ് സതീശന്.
കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചവരെ പോലീസ് പിടിക്കുമ്പോൾ അവരെ സ്വന്തം ഔദ്യോഗിക വാഹനത്തിൽ രക്ഷപെടുത്തുകയാണ്. ഇതൊന്നും കേരളം മുമ്പ് കണ്ടിട്ടില്ല. പ്രതിപക്ഷനേതാവ് ബഹുമാനം അർഹിക്കുന്നില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി സതീശന് എന്ന് വിളിച്ച് മറുപടി പറഞ്ഞത്. പ്രതിപക്ഷനേതാവിന്റെ എല്ലാ അധിക്ഷേപങ്ങൾക്കും മുഖ്യമന്ത്രി പക്വമായാണ് മറുപടി പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
dsadasdasasddsdsds