നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചതെന്തിനെന്ന് ഹൈക്കോടതി; സംഭവിച്ചുപോയതാണെന്ന് സര്‍ക്കാര്‍


നവകേരള സദസിനായി കൊല്ലത്ത് സ്‌കൂള്‍ മതില്‍ പൊളിച്ചതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. പൊതുഖജനാവിലെ പണമല്ലേ ഇതിന് ചിലവഴിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. സംഭവിച്ചുപോയി എന്നായിരുന്നു കോടതിയില്‍ സര്‍ക്കാരിന്റെ മറുപടി. നവകേരള സദസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്ത് ദേവസ്വം സ്‌കൂളിന്റെ മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് ഹര്‍ജി കോടതിയിലെത്തിയത്.

സംഭവിച്ചുപോയെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുക്കാത്ത കോടതി, കൃത്യമായ വിശദീകരണം വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. നവകേരള സദസിന്റെ നോഡല്‍ ഓഫീസറായ ജില്ലാ കളക്ടറും ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

article-image

jkjkljkljkljkl

You might also like

Most Viewed