മാതിരപ്പള്ളി ഷോജി വധക്കേസിൽ ഭർത്താവ് അറസ്റ്റിൽ


കോതമംഗലം: മാതിരപ്പള്ളി ഷോജി വധക്കേസിൽ ഭർത്താവ് പിടിയിൽ. 11 വർഷത്തിന് ശേഷമാണ് പ്രതി ഷാജി പിടിയിലാകുന്നത്. ക്രൈംബ്രാഞ്ചാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. 2012 ലാണ് സംഭവം. ഷോജിയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വന്തം വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം. ലോക്കല്‍ പോലീസ് ആദ്യം ആത്മഹത്യയെന്ന് സംശയിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ഷോജി വീടിന് സമീപത്തുള്ള കടയിലാണ് ഉണ്ടായിരുന്നത്. ആ സമയത്ത് വീട്ടിലെത്തിയ ഷാജി സ്വര്‍ണം എടുത്തു. ശബ്ദം കേട്ട് ഷോജി വീട്ടിലേക്ക് എത്തുകയും സ്വര്‍ണം എടുത്തതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്.

article-image

ADSADSDSADSADS

You might also like

  • Straight Forward

Most Viewed