രാഹുൽ ഗാന്ധി എം പി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന റോഡ് ഇന്നലെ ഉദ്ഘാടനം ചെയ്തത് പി വി അന്‍വര്‍
 
                                                            മലപ്പുറം: രാഹുൽ ഗാന്ധി എം പി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്ന റോഡുകളെ ഉദ്ഘാടനം തലേന്ന് നിർവ്വഹിച്ച് പി വി അൻവർ എംഎൽഎ. നിലമ്പൂരിലെ പി എം ജി എസ് വൈ റോഡുകളുടെ നിർമ്മാണോദ്ഘാടനമാണ് പി വി അൻവർ എംഎൽഎ ഇന്നലെ നിർവ്വഹിച്ചത്. ഇന്ന് രാഹുൽ ഗാന്ധി എം പി ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകളാണ് പി വി അന്‍വര്‍ എം എല്‍എ ഇന്നലെ തന്നെ ഉദ്ഘാടനം ചെയ്തത്. എം പിയുടെ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് പി വി അൻവർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഇടപെടലിലാണ് റോഡ് ലഭിച്ചതെന്നും അൻവർ പറഞ്ഞു. നവകേരളസദസ്സ് തകർക്കാൻ കോൺഗ്രസിന്റെ നീക്കമെന്നും അൻവർ ആരോപിച്ചു.
എംഎല്‍എ റോഡ് ഉദ്ഘാടനം നിർവ്വഹിച്ചത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നിര്‍ദേശം ലംഘിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. പി വി അന്‍വറിന്‍റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും കോൺഗ്രസ് ആരോപിച്ചു. എം പിമാരാണ് പി എം ജി എസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍ നിലവിലുണ്ട്. ഇത് പി വി അൻവർ എംഎൽഎ ലംഘിച്ചുവെന്നാണ് കോൺഗ്രസിൻ്റെ നിലപാട്.
dsdsaadsasdadsadsads
 
												
										 
																	