ക്ഷണിച്ചിട്ടും മുസ്ലിം ലീഗ് പോകാത്തതിലുള്ള സിപിഐഎമ്മിൻ്റെ ജാള്യതയാണ് ഇ പിയുടെ വാക്കുകളിലെന്ന് വി ഡി സതീശൻ


കൊച്ചി: സിപിഐഎം വിളിച്ചിട്ടും പരിപാടികള്‍ക്ക് ലീഗ് പോകാത്തതിലുള്ള ജാള്യതയാണ് ഇ പി ജയരാജന്റെ വാക്കുകളിലെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലിം ലീഗിനെ പുറകെ നടന്നു പരിപാടികൾക്ക് വിളിച്ചു. എന്നാൽ ലീഗ് പോയില്ല. ഇതാണ് ജയരാജന്റെ വാക്കുകളിലെന്നും സതീശൻ പറഞ്ഞു. ലീഗിൽ കോൺഗ്രസിന് അവിശ്വാസമാണെന്ന് ജയരാജൻ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സതീശൻ. കോൺഗ്രസിന് ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളതെന്നും സതീശൻ പറഞ്ഞു.

സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. എന്നാൽ മുസ്ലിം ലീഗ് ഈ ക്ഷണം നിരസിച്ചു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെ പരിഹസിച്ച് ജയരാജൻ ഇന്ന് രംഗത്തെത്തിയത്. ലീഗിൻ്റെ സഹായം കൊണ്ട് കഴിഞ്ഞുകൂടുന്ന പാർട്ടിയാണ് കോൺഗ്രസ്. ലീഗിന് പിന്നാലെ നടക്കുകയാണ് കോൺഗ്രസ്. ലീഗിൽ കോൺഗ്രസിന് അവിശ്വാസമാണെന്നുമാണ് ഇ പി ജയരാജൻ പ്രതികരിച്ചത്.

article-image

Asas

You might also like

  • Straight Forward

Most Viewed