തൃശൂരിൽ രണ്ട് വാഹനാപകടം; മൂന്നു യുവാക്കൾ മരിച്ചു

തൃശൂർ: ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ മൂന്നു യുവാക്കൾ മരിച്ചു. കൈപമംഗലത്തും പാണഞ്ചേരിയിലുമാണ് അപകടമുണ്ടായത്. കൈപമംഗലം വഞ്ചിപ്പുരയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് രണ്ട് യുവാക്കളാണ് മരിച്ചത്. 19കാരായ പള്ളിത്താനം സ്വദേശികളായ അബ്ദുൽ ഹസീബ്, ഹാരിസ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.15ഓടെയായിരുന്നു അപകടം. കാറിൽ ഏഴുപേരുണ്ടായിരുന്നു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പാണഞ്ചേരി ആറാംകല്ലിൽ ദേശീയപാതയിലെ ഡിവൈഡറിൽ ബൈക്ക് തട്ടി മറിയുകയായിരുന്നു. ബൈക്ക് യാത്രികനായ വിഷ്ണു ആണ് മരിച്ചത്. റോഡിൽ തലയിടിച്ച് വീണ യുവാവ് തൽക്ഷണം മരിച്ചു. പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ടി. രാജപ്പന്‍റെ മകനാണ്.
ERETRTRTRT