കാസർകോട്ട് 'പുറത്തുനിന്നുള്ളവർ' വേണ്ട; കെ.എം ഷാജിക്കെതിരെ ലീഗ് ജില്ലാ നേതൃത്വം
ഷീബ വിജയൻ
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകവേ, കാസർകോട് മണ്ഡലത്തിൽ കെ.എം ഷാജിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുസ്‍ലിം ലീഗ് ജില്ലാ നേതൃത്വം രംഗത്തെത്തി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ സ്വീകരിക്കില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി വ്യക്തമാക്കി. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമായതിനാൽ സർവസമ്മതനായ സ്ഥാനാർത്ഥി വേണമെന്ന എസ്കെഎസ്എസ്എഫിന്റെ (SKSSF) ആവശ്യത്തെയും അദ്ദേഹം പിന്തുണച്ചു. കാസർകോട്, മഞ്ചേശ്വരം സീറ്റുകളിൽ ജില്ലയിൽ നിന്നുള്ളവർ തന്നെ മത്സരിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ കർശന നിലപാട്.
xzsxsx

