യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ യുവാവ് ജീവനൊടുക്കി; യുവതിക്കെതിരെ കുടുംബം
ഷീബ വിജയൻ
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം പരാതി നൽകി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണത്തിന് ഉത്തരവാദിയായ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. അരീക്കാട് സ്വദേശിയായ യുവതി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച വീഡിയോ തെറ്റാണെന്നും ഇതിലൂടെയുണ്ടായ മാനസിക വിഷമമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സുഹൃത്തുക്കൾ പറഞ്ഞു. ദീപക്കിനെ ഇന്നലെ പുലർച്ചെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
asdsawasas

