കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി, ഒടിച്ച് ചാക്കിൽ കെട്ടിയ നിലയിൽ


ആലുവയിൽ കാണാതായ ആറുവയസുകാരി ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിലെ മാലിന്യക്കൂമ്പാരത്തിലെ ചെളിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹം ഒടിച്ച് ചാക്കിൽ കെട്ടിയ നിലയിലായിരുന്നു. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ടാണ് ആലുവയിൽ നിന്ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. മുട്ടത്തുനിന്ന് കുഞ്ഞുമായി കടന്നുകളഞ്ഞ ആസാം സ്വദേശി അസ്ഫാക്ക് ആലത്തിനെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ വരെ ഇയാള്‍ക്ക് സുബോധം ഉണ്ടായിരുന്നില്ല. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് അസ്ഫാക്ക് ആലം മൊഴി നല്‍കിയത്. സുഹൃത്ത് വഴി സക്കീര്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്നാണ് മൊഴി. പ്രതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടിനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസിൽ പ്രതി കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു.

article-image

dsffdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed