ആർ ബിന്ദുവിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം; വി ഡി സതീശൻ
പ്രിൻസിപ്പൽ നിയമനത്തിലെ ഇടപെടൽ, മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ആർ ബിന്ദു രാജി വച്ചില്ലെങ്കിൽ പുറത്താക്കണം. ആർ ബിന്ദു സത്യപ്രതിജ്ഞ ലംഘനം നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വമെന്നും വി ഡി സതീശൻ വ്യക്തമാക്കി. സര്ക്കാര് എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഇടപെട്ട മന്ത്രി ആര് ബിന്ദു. ഗുരുതരമായ അധികാര ദുർവിനിയോഗമാണ് നടത്തിയത്. സ്വന്തക്കാരെ കുത്തിക്കയറ്റാൻ വേണ്ടി മനപ്പൂർവം ചെയ്തതാണിത്.
മന്ത്രിയുടേത് നഗ്നമായ നിയമലംഘനമാണ്. മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പ്രിൻസിപ്പൽമാർ ഇല്ലാതെ ഇൻ ചാർജ് ഭരണമാണ് സർവകലാശാലകളിലും കോളജിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
sdddfsdfsdfs

