പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പാ​ര്‍​ട്ടി ച​ര്‍​ച്ച​ ഉ​ട​നെന്ന് ചെ​ന്നി​ത്ത​ല


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഉടന്‍ ചര്‍ച്ചകളിലേക്ക് കടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിങ്കളാഴ്ചത്തെ കെപിസിസി അനുശോചന യോഗത്തിന് ശേഷം ചര്‍ച്ചകള്‍ തുടങ്ങുമെന്ന് ചെന്നിത്തല പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പ് വൈകാതെ തന്നെ ഉണ്ടാകുമെന്നത് യാഥാര്‍ഥ്യമാണ്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ പാര്‍ട്ടിക്ക് കരുത്താകും. ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ ഉമ്മൻ ചാണ്ടിയാണ് മരിച്ച ശേഷം ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഒഴിവ് വന്നതായി കേരള നിയമസഭ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു. മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും വിഷയം ചര്‍ച്ചയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ജെയ്ക്.സി.തോമസിന് തന്നെയാകും പാര്‍ട്ടി പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് സൂചന.

article-image

asdaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed