“ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം”; ജനരോഷം ആളിക്കത്തിച്ച് വിനായകന്റെ ഫേസ്ബുക്ക് വീഡിയോ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച് നടൻ വിനായകൻ. ഉമ്മൻ ചാണ്ടിയുടെ മരണത്തെയും വിലാപ യാത്രയേയും ഫേസ്ബുക്ക് ലൈവിലൂടെ പരിഹസിക്കുകയായിരുന്നു നടൻ. “ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്‍റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്‍റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ − വിനായകന്‍റെ പരാമർശം ഇങ്ങനെ.
സംഭവം വിവാദമായതിന് പിന്നാലെ വിനായകൻ വീഡിയോ പിൻവലിച്ചു. എന്നാൽ താരത്തിനെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.
wertes

